അഹമ്മദാബാദിലെ കോവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം; 8 പേർ മരിച്ചു.

അഹമ്മദാബാദ് : അഹമ്മദാബാദിലെ നവരംഗ്പുരയിലെ ശ്രേയ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് തീപിടുത്തമുണ്ടായത് എട്ടുപേർ മരിച്ചു. അഞ്ചു പുരുഷന്മാരും മൂന്ന് സ്ത്രീകളും ആണ് മരിച്ചത്. 8 നിലയുള്ള ആശുപത്രിയിലെ നാലാം നിലയിലുള്ള ഐസിയു വാർഡിലാണ് തീപിടുത്തമുണ്ടായത്. ചികിത്സയിലിരുന്ന 41 രോഗികളെ സമീപത്തുള്ള സർദാർ വല്ലഭായി പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് റിപ്പോർട്ട് . ആശുപത്രി സീല്‍ ചെയ്തു.

മുഖ്യമന്ത്രി വിജയ് രൂപാണി സ്ഥലം സന്ദർശിച്ചു. തീപിടുത്തമുണ്ടായതിന്‍റെ കാരണം അന്വേഷിച്ച് മൂന്നു ദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്ന് ആഭ്യന്തരവിഭാഗത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സംഗീതസിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേയർ ബിജാല്‍ പട്ടലും സ്ഥലത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ നിന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും പ്രഖ്യാപിച്ചു.

കൂടാതെ പ്രധാനമന്ത്രി ദുരന്തത്തില്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി ദുരിതാശ്വാസഫണ്ടില്‍ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →