ന്യൂഡല്ഹി: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച ശേഷമാണ് താൻ രാജസ്ഥാൻ റോയൽസിന്റെ ഉപദേഷ്ടാവും താരവുമായി മാറിയത്.
എം.എസ് .ധോണിയെ പോലെ വലിയ താരങ്ങളെ വാങ്ങാനുള്ള സാമ്പത്തിക ശേഷിയുള്ള ടീമായിരുന്നില്ല രാജസ്ഥാൻ. അങ്ങനെയാണ് ഹോഡ്ജിലേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞത്.
ഓസ്ട്രേലിയയിൽ ഉജ്ജ്വല ട്വൻറി20 റെക്കോർഡുള്ള ബാറ്റ്സ്മാനായിരുന്നു ഹോഡ്ജ്. എന്നാൽ ഇന്ത്യയിൽ അദ്ദേഹത്തിനു തിളങ്ങാനായില്ല. കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയും കൊച്ചി ടസ്കേഴ്സിനു വേണ്ടിയുമുള്ള അദ്ദേഹത്തിന്റെ ബാറ്റിംഗ് ഒട്ടും മെച്ചമായിരുന്നില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ച് നന്നായി പഠിച്ചു. പെയ്സ് ബൗളർമാർക്കെതിരെ നന്നായി കളിക്കുന്ന ഹോഡ്ജ് സ്പിന്നർമാർക്കു മുൻപിൽ പതറുകയാണ്. ലഗ് സ്പിൻ ബോളുകളെ നേരിടാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല. അദ്ദേഹത്തെ ഉപയോഗിക്കുന്ന പൊസിഷനാണ് പ്രശ്നം. ആദ്യമോ മധ്യനിരയിലോ അദ്ദേഹത്തിന് തിളങ്ങാനാകുന്നില്ല. പെയ്സ് ബൗളർമാർ മാത്രം പന്തെറിയുന്ന അവസാന ഓവറുകളിൽ അദ്ദേഹത്തിന് നന്നായി കളിക്കാനാകും എന്ന കണക്കുകൂട്ടലിൽ ഞങ്ങൾ എത്തി. ഫിനിഷറുടെ റോളിൽ അദ്ദേഹം തിളങ്ങും എന്ന് തനിക്കുറപ്പായിരുന്നു. അത് അദ്ദേഹത്തെ പറഞ്ഞു ബോധിപ്പിക്കാൻ തനിക്കു കഴിഞ്ഞു എന്നും ദ്രാവിഡ് പറയുന്നു.
രണ്ടു സീസണുകളിലാണ് ഹോഡ്ജ് രാജസ്ഥാനു വേണ്ടി കളിച്ചത്. 2013 ൽ രാജസ്ഥാൻ പ്ലേ ഓഫിലെത്തിയ സീസണിൽ 41.85 ശരാശരിയിൽ അദ്ദേഹം ആകെ 218 റൺസ് നേടിയിരുന്നു.

