വിദ്യാര്‍ഥിയെ കഴുത്തുഞെരിച്ച് കൊന്നു‌‌

മുപ്പതുരൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 17കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബാഗ്പെട്ടില്‍ ആണ് സംഭവം. പ്ലസ് വണ്‍ വണ്‍ വിദ്യാര്‍ഥിയായ ഹൃത്വിക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു . 30 രൂപയുടെ പേരിലാണ് കൊല നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി.

ഹൃത്വിക്കിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളും ഹൃത്വിക്കും തമ്മില്‍ പണത്തെ ചൊല്ലി വാക്കേറ്റമുണ്ടായതായി കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →