സുശാന്ത് ഉറക്കം നഷ്ടപ്പെട്ടവനെ പോലെ അസ്വസ്ഥനായിരുന്നു: അപ്പോഴും റിയയും കുടുംബവും അദ്ദേഹത്തിന്റെ ഫ്‌ലാറ്റില്‍ പാര്‍ട്ടി നടത്തിയിരുന്നെന്ന് ബോഡി ഗാര്‍ഡ്

മുംബൈ: സുശാന്ത് സിങിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിയ്‌ക്കെതിരേ വെളിപ്പെടുത്തല്‍ നടത്തി അദ്ദേഹത്തിന്റെ ബോര്‍ഡ് ഗാര്‍ഡ്. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും ധൈര്യശാലിയായ മനുഷ്യനായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉറപ്പിച്ച് പറയുന്നു. ‘സുശാന്തിനെ നേരിട്ട് കാണാനോ മിണ്ടാനോ ഉള്ള അധികാരം ഞങ്ങള്‍ക്കില്ലായിരുന്നു. അദ്ദേഹം അസ്വസ്ഥനും അവശനുമായിരുന്ന സമയത്ത് പോലും റിയ അച്ഛനെയും സഹോദരനെയും സുഹൃത്തുക്കളെയും കൂട്ടി അപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ട്ടി നടത്തുമായിരുന്നു. സുശാന്തിന്റെ പൈസയാണ് ഈ ധൂര്‍ത്തിന് നടി ഉപയോഗിച്ചിരുന്നത്. ഇവര്‍ പാര്‍ട്ടി നടത്തുമ്പോള്‍ സുശാന്ത് ഉറക്കമില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ഓട്ടോയില്‍ വന്നുകൊണ്ടിരുന്ന റിയയുടെ ജീവിതവും പെട്ടന്നുമാറി. ‘-എന്നാണ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബോഡി ഗാര്‍ഡ് പറയുന്നത്.
റിയ വന്നശേഷം അപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ ജോലിക്കാരെയും മാറ്റി. കൂടാതെ സുശാന്തിന്റെ അക്കൗണ്ടന്റിനെയും. റിയ വരുന്നതിനു മുമ്പ് ആഴ്ചയില്‍ ഒരിക്കല്‍ സുശാന്തിന്റെ ഇളയസഹോദരി പ്രിയങ്ക അപാര്‍ട്ട്‌മെന്റില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. എന്നാല്‍ റിയയ്ക്ക് അത് ഇഷ്ടമായിരുന്നില്ല. അതിനുശേഷം കുടുംബാംഗങ്ങളാരും വരാറില്ലായിരുന്നു. ഞങ്ങള്‍ ജോലിക്കാരൊക്കെ താഴെയായിരുന്നു താമസിച്ചിരുന്നത്. മുകളിലത്തെ നിലയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിവില്ല.

സുശാന്തിന്റെ ഫാം ഹൗസില്‍വച്ചാണ് 2019ല്‍ റിയയെ ആദ്യം കാണുന്നത്. അദ്ദേഹം മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നു. കൂടുതല്‍ സമയവും ഉറക്കവുമില്ലായിരുന്നു. ഓവര്‍ഡോസ് മരുന്നുകള്‍ കഴിച്ചോ എന്നറിയില്ല.യൂറോപ്പ് ട്രിപ്പിനു ശേഷം അവശനായാണ് അദ്ദേഹം തിരിച്ചെത്തിയത്. കൂടുതല്‍ സമയവും ബെഡില്‍ തന്നെയായിരുന്നു. എന്നാല്‍ മുമ്പ് അദ്ദേഹം ഉന്മേഷവനായിരുന്നു. നീന്തലും വായനയും പരിശീലനവുമൊക്കെയായി സന്തോഷത്തോടെയാണ് ഇരുന്നത്.’റിയ നല്‍കിയിരുന്ന മരുന്നുകള്‍ സുശാന്ത് കഴിച്ചിരുന്നു. അതിലൊക്കെ എനിക്ക് സംശയമുണ്ട്. വിചിത്രമായിരുന്നു അവരുടെ ചികിത്സാ രീതി. അവര്‍ പറയുന്ന മരുന്നുകള്‍ വാങ്ങാന്‍ ഞാന്‍ ഷോപ്പില്‍ ചെല്ലുമ്പോള്‍ അവിടെ ഉള്ളവര്‍ എന്നെ തുറിച്ചു നോക്കാറുണ്ടായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വരുമ്പോഴൊക്കെ ഉറക്കമായിരിക്കും. ചിലപ്പോള്‍ അസ്വസ്ഥനും. പരസ്പരം ഒന്നും സംസാരിക്കാന്‍ പോലുംകഴിഞ്ഞിരുന്നില്ല. ഞാനൊരു ബോഡിഗാര്‍ഡ് അല്ലേ, എനിക്ക് എത്രമാത്രം അവരുടെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാന്‍ പറ്റുമെന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →