കടപ്പുറം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ ഹൈടെക് ക്ലാസ് മുറികൾ

തൃശൂര്‍: കടപ്പുറം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിലെ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മാതൃകാ ഹൈടെക് ക്ലാസ് മുറികൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2019-20 വർഷത്തെ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ചാണ് മാതൃകാ ക്ലാസ് മുറികൾ നിർമ്മിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. ഉമ്മർകുഞ്ഞി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.റ്റി.എ. പ്രസിഡന്റ് ആർ. എസ്. മുഹമ്മദ് മോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ദീനെ യോഗം അഭിനന്ദിച്ചു. പഞ്ചായത്ത് മെമ്പർ ഷൈല മുഹമ്മദ്, ഇബ്രാഹിം പുളിക്കൽ, പ്രിൻസിപ്പൽ ജസ്സി, ഹെഡ്മിസ്ട്രസ്സ് ഷെർളി, ആധ്യാപകരായ മുബാറക്, സുഭാഷ്, അജിത് തുടങ്ങിയവർ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6628/Hi-tech-class-room-.html

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →