ഇന്ത്യയുടെ ചരിത്രത്തിൽ സനാതനികൾ സാമൂഹ്യ പുരോഗതിക്ക് വിലങ്ങ്തടിയായാണ് പ്രവർത്തിച്ചതെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം പി ജയരാജൻ. ജനങ്ങളിൽ മഹാ ഭൂരിപക്ഷത്തെയും ജാതി വിലക്കുകളിലൂടെ അകറ്റി നിർത്തിയ സവർണധിപത്യ സംസ്കാരത്തെയാണ് ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്നതെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറി.ച്ചു.
യഥാർത്ഥ ധാർമ്മിക മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച് മനുഷ്യരിൽ മഹാഭൂരിപക്ഷംപേരെ ആട്ടിയകറ്റുന്ന ആശയത്തെ എതിർത്ത് പറഞ്ഞതിൽ എന്താണ് തെറ്റെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ബി. ജെ. പി നേതാക്കളുടെ പ്രതിഷേധത്തിൽ യാതൊരു അതിശയവുമില്ല.സനാതനികൾ സ്വീകരിച്ച വഴി കായികാക്രമണങ്ങളുടെത് കൂടിയാണ്. പലരെയും സനാതനികൾ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട് .അയിത്തോച്ചാടന പ്രക്ഷോഭം നയിച്ച മഹാത്മ ഗാന്ധിയെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ സനാതനികൾ നടത്തിയ ശ്രമത്തിൽ നിന്നും അത്ഭുതകരമായാണ് അദേഹം രക്ഷപെട്ടത്.രാജ്യത്തിന്റെയും കോൺഗ്രസ്സിന്റെയും ചരിത്രം പോലും വിസ്മരിച്ചുകൊണ്ട് ചില കോൺഗ്രസ്സ് നേതാക്കന്മാരുടെ പ്രസ്താവനകളാണ് അതിശയകരംമെന്നും .ജയരാജൻ പറഞ്ഞു.
ജാതിയുടെയും മതത്തിൻ്റെയും പേരിൽ അസമത്വവും , അനീതിയും വളർത്തുന്ന സനാതന ധർമം സാമൂഹ്യ നീതിയെന്ന ആശയത്തിന് വിരുദ്ധമാണെന്നും ഇതിനെ കൊതുകിനെയും ഡെങ്കി പനിയെയും കോവിഡിനെയും പോലെ ഉന്മൂലനം ചെയ്യണമെന്നും തമിഴ് നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറത്തിൻ്റെ സമ്മേളനത്തിൽ ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചതിനെ തുടർന്നാണ്ബി .ജെ.പി നേതാക്കൾക്ക് ഹാലിളകിയത്. .
ഉദയനിധി പറഞ്ഞത് ഹൈന്ദവ ധർമ്മത്തിന് നിരക്കുന്ന കാര്യമല്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഏറ്റവുമൊടുവിൽ ഉദയനിധിയുടെ തലയെടുക്കുമെന്ന അയോധ്യയിലെ സനാതന ധർമ്മ സന്ന്യാസി ഭീഷണി മുഴക്കിയിരിക്കുന്നു..
.

