അമേരിക്കയില്‍ ആദ്യമായി കോവിഡ്- 19 സ്ഥിരീകരിച്ച നായ ചത്തു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആദ്യമായി കോവിഡ്- 19 സ്ഥിരീകരിച്ച നായ ബഡ്ഡി ചത്തു. ‘നാഷണല്‍ ജിയോഗ്രഫിക് മാഗസി’നാണ് വാര്‍ത്ത പുറത്തുവിട്ടത്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണിത്. ഏപ്രില്‍ മാസത്തില്‍ നായക്ക് ശ്വസനപ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നീട് മാസങ്ങളോളം നടത്തിയ ചികിത്സയ്ക്കുശേഷമാണ് ഏഴുവയസുള്ള ബഡ്ഡി ചത്തത്.

മെയ് മാസത്തില്‍ മൃഗഡോക്ടര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രക്തം ഛര്‍ദ്ദിച്ചശേഷമാണ് നായ ചത്തത്. അതേസമയം ബഡ്ഡിക്ക് കാന്‍സര്‍ ബാധിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നായുടെ ഉടമയായ റോബര്‍ട്ടിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആദ്യമായി നായക്ക് കോവിഡ് സ്ഥിരീകരിച്ചതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →