കുമളി ഗ്രാമപഞ്ചായത്തിലും കൊവിഡ് ഫ്സ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജമാകുന്നു

ഇടുക്കി : കൊവിഡ് ജാഗ്രതയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തിലും കൊവിഡ് ഫ്സ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജമാകുന്നു.ഇതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്ന് കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെന്‍കുമാര്‍ കെ പറഞ്ഞു. പഞ്ചാത്തില്‍ രണ്ടിടങ്ങളിലായാണ്  പ്രാഥമികതല ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.മുമ്പ് പ്രവര്‍ത്തിച്ച് വരികയും പിന്നീട് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്ത പെരിയാര്‍ ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റും.ഹോളിഡേ ഹോമിലാണ് മറ്റൊരു സെന്റര്‍ ഒരുക്കുന്നത്.പെരിയാര്‍ ആശുപത്രിയില്‍ 100 ബെഡും ഹോളിഡേ ഹോമില്‍ 54 ബെഡും ക്രമീകരിക്കും.സെന്റര്‍ തുറക്കുന്നതിനായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.സെന്ററിലേക്ക് വേണ്ടുന്ന ജീവനക്കാരുടെ നിയമനകാര്യങ്ങള്‍ നടന്നു വരുന്നു. കുമളി മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് നിയമനകാര്യങ്ങള്‍ നടക്കുന്നത്.സെന്ററിന്റെ മേല്‍നോട്ട നടപടികള്‍ക്കായി ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ്് ഷീബാ സുരേഷ് ചെയര്‍പേഴ്‌സനായി മാനേജിംഗ് കമ്മറ്റി രൂപീകരിച്ചു. ഇന്റര്‍നെറ്റ് സംവിധാനം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ചികിത്സാ കേന്ദ്രത്തില്‍ സജ്ജമാക്കും. കേന്ദ്രത്തില്‍  ശുചിമുറി സൗകര്യങ്ങള്‍ ക്രമീകരിച്ചതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സെന്റര്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6584/First-line-treatment-centre-at-kumali.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →