ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം സാധുവല്ലാത്ത വിവാഹത്തിൽ പിറന്ന് കുട്ടികൾക്കും മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. എന്നാൽ ഇത്തരം വിവാഹത്തിൽ പിറന്ന കുട്ടികൾക്ക് പാരമ്പര്യ സ്വത്ത് അവകാശപ്പെടാൻ ആകില്ലെന്നും ഈ വിധി ഹിന്ദു കൂട്ടു കുടുംബങ്ങൾക്കു മാത്രമേ ബാധകമാകുകയുള്ളു എന്നും കോടതി വ്യക്തമാക്കി.
നിയമപരമല്ലാത്ത വിവാഹത്തിൽ പിറന്ന കുട്ടികൾക്ക് കുടുംബസ്വത്തിൽ അവകാശമുണ്ടോയെന്നതിൽ വ്യക്തത ആവശ്യപ്പെട്ട് 2011ൽ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.

