തിരുവനന്തപുരം : ചീഫ് സെക്രട്ടറി ഡോ. വി. വേണു 2023 ഓഗസ്റ്റ് 21 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച. നിയമസഭാ പാസാക്കിയ 10 ബില്ലുകൾ ഗവർണറുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് കൂടികാഴ്ച. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാനുള്ള സർക്കാർ തീരുമാനം സംബന്ധിച്ച ഫയൽ ഇതുവരെയും രാജ്ഭവനിൽ എത്തിയിട്ടില്ല. പി.എസ്.സി അംഗങ്ങളായി രണ്ടു പേരെ നിയമിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിനും അംഗീകാരം നൽകിയിട്ടില്ല.
ഇവർക്കെതിരെ ഗവർണർക്ക് ലഭിച്ച പരാതികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് അദ്ദേഹം റിപ്പോർട്ട് നേടിയിരുന്നു. ഈ റിപ്പോർട്ട് ഇന്നത്തെ കൂടിക്കാഴ്ചയിൽ നൽകുമോ എന്ന് വ്യക്തമല്ല

