വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും നടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് പാർലമെന്റ്

ദില്ലി : മണിപ്പൂർ വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തുടർച്ചയായി തടസപ്പെടുത്തുന്നത് നിർഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ ആവർത്തിച്ചെങ്കിലും കെട്ടടങ്ങാതെ പാർലമെന്റിലെ പ്രതിപക്ഷ ബഹളം തുടരുകയാണ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയും വരെ വിമർശനങ്ങൾ തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. രാജ്യസഭയിൽ അച്ചടക്ക ലംഘനത്തിന് ആം ആദ്മി അംഗം സഞ്ജയ് സിംഗിനെ സഭയുടെ ശേഷിച്ച സമ്മേളന ദിവസ്സങ്ങളിൽ നിന്ന് ചെയർമാൻ സസ് പെൻഡ് ചെയ്തു. ഗ്യാൻ വ്യാപി വിഷയത്തിൽ മുസ്ലിം ലീഗ് ഇരു സഭകളിലും നല്കിയ അടിയന്തിര പ്രമേയ ആവശ്യവും അംഗീകരിച്ചില്ല.
2023 ജൂലൈ 24 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് സഭ ചേർന്നപ്പോഴാണ് ആഭ്യന്തരമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി മറുപടി പറയണം എന്ന ആവശ്യത്തിൽ നിന്ന് പ്രതിപക്ഷം പിൻ വാങ്ങിയില്ല. സഭാ നടപടികൾ ബഹളത്തിൽ കലാശിച്ചു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന കേന്ദ്രസർക്കാർ പ്രമേയം അംഗികരിച്ചായിരുന്നു രാജ്യസഭയിൽ സഞ്ജയ് സിംഗിനെതിരായ ചെയർമാന്റെ നടപടി. മണിപ്പൂർ വിഷയത്തിൽ രണ്ടാം തവണ സഭ ചേർന്നപ്പോഴായിരുന്നു സസ്‌പെൻഷൻ പ്രഖ്യാപനം.

വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പാർലമെന്റ് നടകീയ രംഗങ്ങൾക്ക് ആണ് സാക്ഷ്യം വഹിച്ചത്. സഭാ നടപടികൾ ആരംഭിക്കുന്നതിന് മുൻപേ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭരണ – പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ആരംഭിച്ചിരുന്നു. പശ്ചിമ ബംഗാൾ- രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നടക്കുന്ന സ്ത്രീകൾക്ക് എതിരായ അക്രമങ്ങൾ ആയിരുന്നു ഭരണ പക്ഷത്തിന്റെ വിഷയം. പ്രതിപക്ഷമാകട്ടെ മണിപ്പൂർ വിഷയത്തിൽ സർക്കാർ നിലപാട് ചോദ്യം ചെയ്താണ് പ്രതിഷേധിച്ചത്. ഗ്യാൻ വ്യാപി വിഷയത്തിൽ മുസ്ലിം ലീഗ് ഇരു സഭകളിലും നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി ലഭിച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →