റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊടുങ്കാറ്റിനു മുൻപുള്ള ഇടിമുഴക്കം’: ജവാനിലെ നയൻസിന്‍റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തു വിട്ട് ഷാരൂഖ്ആറ്റ് ലീ സംവിധാനം ചെയ്യുന്ന ജവാനിൽ പൊലീസ് ഓഫിസറായാണ് നയൻ‌ താര എത്തുന്നത്

July 20, 2023 - 5:58 pm

മുംബൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജവാനിലെ നയൻതാരയുടെ ക്യാരക്റ്റർ പോസ്റ്റ് പുറത്തു വിട്ട് ഷാരൂഖ് ഖാൻ. കൊടുങ്കാറ്റിനു മുൻപുള്ള ഇടിമുഴക്കമെന്നാണ് എസ്ആർകെ നയൻസിന്‍റെ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. ആറ്റ് ലീ സംവിധാനം ചെയ്യുന്ന ജവാനിൽ പൊലീസ് ഓഫിസറായാണ് നയൻ‌ താര എത്തുന്നത്. ട്വിറ്ററിലൂടെയാണ് ഷാരൂഖ് ക്യാരക്റ്റർ പോസ്റ്റർ പുറത്തു വിട്ടത്.

സമൂഹത്തിലെ തിന്മകളെ തിരുത്താൻ ശ്രമിക്കുന്ന ഒരാളുടെ ശ്രമങ്ങളാണ് ആക്ഷൻ ത്രില്ലർ സിനിമയിലൂടെ ആറ്റ് ലീ പറയാനൊരുങ്ങുന്നത്. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന റോളിലെത്തുന്നുണ്ട്. ദീപിക പദുക്കോൺ, സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും ചിത്രത്തിലുണ്ട്. സെപ്റ്റംബർ 7ന് ചിത്രം തിയെറ്ററുകളിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *