വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം; ശ്രീകാര്യം സ്വദേശി പിടിയിൽ

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയയാൾ പിടിയിൽ. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. റെയിൽവേ പൊലീസാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. 2023 ജൂലൈ 11 നാണ് സംഭവം. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് നേരെയായിരുന്നു അശ്ലീല പ്രദർശനം.

ട്രെയിനിലെ ടോയ്‌ലറ്റിൽ നിന്ന് ചില്ല് ഇളക്കിമാറ്റിയാണ് ഇയാൾ വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയത്. നേരത്തെയും ഇയാൾ ഇത്തരത്തിൽ അശ്ലീല പ്രദർശനം നടത്തിയിരുന്നതായി വിദ്യാർഥികൾ പരാതി നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →