ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; കാറിലെത്തിയ അജ്ഞാത സംഘം വെടിയുതിർത്തു
ആസാദ് അപകടനില തരണം ചെയ്തു

ലക്നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ആസാദിന്‍റെ കാറിന് നേരെയാണ് വെടിയുതിർത്തത്. ആസാദിന് നിസാരമായ പരിക്കാണ് ഏറ്റതെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം ആസൂത്രിതമാണെന്ന് ഭീം ആർമി ആരോപിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →