പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാറിന് നേരെ ആക്രമണം. കേസിൽ നീതി കിട്ടുന്നില്ലെന്ന് ആരോപിച്ച് ജയപ്രകാശ് എന്നയാളാണ് കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം അടിച്ചു തകർത്തത്. ഇന്ന് വൈകീട്ട് നാലരയോടെ കോടതിക്ക് മുന്നിൽ വെച്ചാണ് സംഭവം.
പ്രതി ജയപ്രകാശിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ സർക്കാർ ജഡ്ജിയുടെ ഉപയോഗത്തിനായി അനുവദിച്ചു നൽകിയ മാരുതി സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ തകർന്നിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
കേസിൽ നീതി കിട്ടുന്നില്ല: പത്തനംതിട്ടയിൽ ജഡ്ജിയുടെ കാർ അടിച്ചുതകർത്തു
പ്രതി ജയപ്രകാശിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു
കേസിൽ നീതി കിട്ടുന്നില്ല: പത്തനംതിട്ടയിൽ ജഡ്ജിയുടെ കാർ അടിച്ചുതകർത്തു
