ഐ എസ് ഐ എസ്, കേരള കർണാടക സംസ്ഥാനങ്ങൾ ചേർത്ത് ആക്രമണം അടക്കം പുത്തൻ പദ്ധതികൾ മെനയുന്നു എന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

ന്യൂഡൽഹി: ഐ എസ് ഐ എസ് എസിനെയും അൽക്വയ്ദയുടെയും ഇന്ത്യൻ ഘടകങ്ങൾ അവരുടെ നേതൃത്വത്തിന്‍റെ ആഹ്വാനപ്രകാരം ഇന്ത്യയിൽ ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഐ എസ് ഐ എസ്, അൽ ക്വയ്ദ എന്നീ ഭീകര സംഘടനകളുടെ ലോകത്തെമ്പാടുമുള്ള പ്രവർത്തനങ്ങളെ മോണിറ്റർ ചെയ്തുകൊണ്ട് പുറപ്പെടുവിച്ച 26-മത്തെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.

150 നും 200 നും ഇടയിൽ ഭീകരർ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായാണ് മോണിറ്ററിംഗ് ഗ്രൂപ്പിൻറെ റിപ്പോർട്ട്. അൽക്വയ്ദ ഇന്ത്യയെ അവരുടെ ‘ഹിന്ദ് വിലായ്’ ആയി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ അറബി വാക്കിൻറെ അർത്ഥം ഇന്ത്യൻ പ്രൊവിൻസ് എന്നാണ്. അൽ ക്വയ്ദയുടെ ആഗോള സംവിധാനത്തിന് കീഴിലുള്ള സംസ്ഥാനം ആയാണ് ഭീകരർ ഇന്ത്യയെ കാണുന്നത്. 2019 മെയ് പത്താം തീയതി അൽക്വയ്ദയുടെ ഇന്ത്യൻ ഘടകം കേരളവും കർണാടകവും ചേർന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി അവരുടെ ദേശമായി പ്രഖ്യാപിച്ചിരുന്നു.

ഇരു സംസ്ഥാനങ്ങളിലും ഐ എസ് ഐ എസിന്റേയും അൽ ക്വയ്ദയുടെയും സംഘടന ശക്തമായി വേരുപിടിച്ച സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം എന്നാണ് വിലയിരുത്തൽ. ഇവരുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനകളുടെ കൂടി സ്വാധീനം കണക്കിലെടുത്തായിരുന്നു തീവ്രവാദ ഗ്രൂപ്പിൻറെ ഈ പ്രഖ്യാപനം.

അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതാവായ നിം റൂസ്, അൽഖ്വയ്ദയുടെ ഒസാമ മഹമൂദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നത്. കാശ്മീരിലെ ഇടപെടലുകൾക്ക് പുറമേ കേരള – കർണാടക സംസ്ഥാനങ്ങളെയാണ് ഇവർ കണ്ണ് വച്ചിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ കേരളവും കർണാടകവും ഭീകര പ്രവർത്തന കേന്ദ്രങ്ങളായി സ്ഥാനം പിടിച്ചത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ആളുകൾ യുഎഇയുടെ കോൺസുലേറ്റ് ഉപയോഗപ്പെടുത്തി കേരളത്തിലേക്ക് സ്വർണം കടത്തിയിരുന്നത് പിടിക്കപ്പെടുകയും ദേശീയ അന്വേഷണ ഏജൻസിയുടെ ഇടപെടൽ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വലിയ പ്രാധാന്യം കൈവരിക്കുകയാണ്.

ഭീകരവാദ സംഘടനകൾ സ്വർണം ഖനനം ചെയ്യുന്ന ആഫ്രിക്ക വരെ ബന്ധമുള്ള ആളുകൾ കൂടി ഉൾപ്പെട്ട സംഘത്തെയാണ് ആണ് കസ്റ്റംസും എൻ ഐ യും ചേർന്ന് പിടികൂടിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി കഴിഞ്ഞു. ഐക്യരാഷ്ട്രസഭ പോലെയുള്ള ആധികാരിക സ്ഥാപനത്തിൻറെ റിപ്പോർട്ടിൽ കേരളത്തിലെ ഭീകരവാദ സാന്നിധ്യം കടന്നു കൂടിയിരിക്കുകയാണ് ഇപ്പോൾ.

ആഫ്രിക്കയിൽ ഭീകരവാദികൾ നടത്തുന്ന ഖനികളിൽ ഉൽപ്പാദിപ്പിക്കുന്ന സ്വർണം കേരളത്തിൽ എത്തിച്ച ഇന്ത്യയിലെമ്പാടും വിറ്റഴിച്ച് അതിലൊരു പങ്ക് ഭീകര താവളങ്ങളിൽ എത്തുന്നു എന്ന സംശയത്തെ ഉദാഹരിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭാ റിപ്പോർട്ട് അതിന് അടിവരയിടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →