ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

ലണ്ടൻ : ലണ്ടനിൽ മലയാളി കൂടെ താമസിക്കുന്ന മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പിള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണു മരിച്ചത്. ഇരുപതുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു എന്നാണു സൂചന. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ 2023 ജൂൺ 16 വെളളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണു സംഭവം.

പെക്കാമിലെ കോൾമാൻ വേ ജംക്‌ഷനു സമീപമുള്ള സതാംപ്റ്റൺ വേയിൽ ഒരു കടമുറിയുടെ മുകളിലുള്ള ചെറിയ ഫ്ലാറ്റിലാണ് ഇവർ ഇരുവരും മറ്റു രണ്ടു മലയാളി സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്ന അരവിന്ദ് സംഭവസ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അരവിന്ദ് 10 വർഷമായി ബ്രിട്ടനിലുണ്ട്. അവിവാഹിതനായ ഇയാൾ വിദ്യാർഥി വീസയിലെത്തിയ മലയാളി യുവാക്കൾക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →