മതപരിവര്‍ത്തന നിയമം റദ്ദാക്കും; കര്‍ണാടക


ബെംഗളൂരു: കര്‍ണാടകയില്‍ മുന്‍ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ കുറിച്ച് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ഭാഗങ്ങള്‍ ഒഴിവാക്കാനും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തീരുമാനിച്ചു.

എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായിച്ച് അധ്യയനം തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക ചന്തകള്‍ (എ പി എം സി) സംബന്ധിച്ച് ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം റദ്ദാക്കും. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരും. വിവാദ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. ബി ജെ പി സര്‍ക്കാറിന്റെ ജനവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുമെന്നും വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →