അടിമത്വത്തെ അനുകൂലിച്ച പത്ത് നേതാക്കൻമാരുടെ പ്രതിമകൾ നീക്കം ചെയ്യുവാൻ അമേരിക്ക

വാഷിംങ്ങ്ടണ്‍ ഡിസി: റോബർട്ട് ഇ ലീ അടക്കമുള്ള പത്ത് കോൺഫെഡറേറ്റ് നേതാക്കളുടെ പ്രതിമകൾ നീക്കം ചെയ്യുവാനാണ് അമേരിക്കൻ ജനപ്രതിനിധി സഭ അംഗീകാരം നൽകിയത്. അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റോളിലെ പ്രതിമകളാണ് നീക്കുക .

വൻ ഭൂരിപക്ഷ ത്തോടെയാണ് ബിൽ ജനപ്രതിനിധി സഭ അംഗീകരിച്ചത്. ഇനി സെനറ്റിൽ പാസാകണം. റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഇവിടെ മുൻതൂക്കം.

ഇരു സഭകളും പാസാക്കിയാലും ബിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവയ്ക്കണം. എന്നാൽ പ്രതിമ നീക്കുന്നതിനോട് ട്രംപിന് യോജിപ്പില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →