ആറു ദിവസമായി ജനവാസമേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; പീരുമേട് നിവാസികൾ ആശങ്കയിൽ

തൊടുപുഴ: ഇടുക്കി പീരുമേട് നിവാസികളിൽ ആശങ്ക പടർത്തി കാട്ടാനക്കൂട്ടം. ആറു ദിവസമായി കാട്ടിലേക്ക് മടങ്ങാതെ ജനവാസമേഖലയിൽ തന്നെ തുടരുകയാണ് രണ്ട് പിടിയാനകളും ഒരു കൊമ്പനാനയും അടങ്ങിയ ആനക്കൂട്ടം. ആളുകളെ ആക്രമിക്കുന്നില്ലെങ്കിലും ആനക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിക്കുന്നത് നാട്ടുകാർക്ക് തലവേദനയാവുകയാണ്. സർക്കാർ ഓഫിസുകളും സ്കൂളുകളും ഉള്ള പ്രദേശത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്.

ആനകളെ തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പടക്കം പൊട്ടിച്ചാല് ആനകൾ ചിതറി ഓടി കൂടുതൽ അപകടകരമായ സാഹചര്യം ഉണ്ടാകാനിടയുണ്ട്.

അതു കൊണ്ട് തന്നെ ആനകളെ മറ്റേതെങ്കിലും മാർഗത്തിലൂടെ വനത്തിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ശബരിമല വനം മേഖലയിൽ നിന്ന് വഴി തെറ്റി വന്ന ആനകളാണിവയെന്നാണ് വനം വകുപ്പിന്റെ നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →