പാലക്കാട്: പാലക്കാട് ഭീതിനിറച്ച് പി.ടി പതിനാലാമൻ. മൂന്നുപേരെ കൊലപ്പെടുത്തിയ കൊമ്പൻ കാടുവിട്ടിറങ്ങിയതിന്റെ വീഡിയൊ ദൃശങ്ങൾ പുറത്തുവന്നു. ഏറ്റവും അപകടകാരിയായ ആനകളിലൊന്നാണിത്. മദപ്പാട് സമയത്ത് മനുഷ്യന്റെ ഗന്ധം പിന്തുടർന്ന് ആക്രമിക്കുകയാണ് രീതി.
അതിനാൽ തന്നെ ആശങ്ക വിട്ടൊഴിയാതെ നിലനിൽക്കുകയാണ്. കൂട്ടത്തിൽ കൂടാൻ മടിക്കുന്ന കൊമ്പനായതിനാൽ വനപാലർക്കും പേടിയാണ്. പിടി പതിനാലനുപുറമേ കുട്ടികളുൾപ്പെടെ ഇരുപതിലധികം കാട്ടാനക്കൂട്ടം കഞ്ചിക്കോട് ഭാഗത്ത് പതിവായി ഇറങ്ങാറുള്ളത്.

