കോട്ടയത്ത് വഴിയാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
വെളുപ്പിന് പത്രം വാങ്ങുന്നതിനായി വഴിയിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കനെയാണ് ചുങ്കം തേക്കുപാലം ഭാഗത്ത് വച്ച് ഇയാൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്

കോട്ടയം: വഴിയാത്രക്കാരനായ മധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമരകം ചൂളഭാഗത്ത് കുടിലിൽ വീട്ടിൽ കെ.എസ് രഞ്ജിത്ത് കുമാർ(46) എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

വെളുപ്പിന് പത്രം വാങ്ങുന്നതിനായി വഴിയിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കനെയാണ് ചുങ്കം തേക്കുപാലം ഭാഗത്ത് വച്ച് ഇയാൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ തമ്മിൽ മുൻപ് വാക്ക് തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് മധ്യവയസ്കനെ ഇയാൾ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ. ഷിജി, എസ്.ഐ സുധി. കെ.സത്യപാലൻ, വിജയപ്രസാദ്, സി.പി.ഓ സോണി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →