ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ എട്ടിന് വിതരണം ചെയ്യും

തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം 2023 ജൂൺ മാസം എട്ടിന് പുനരാരംഭിക്കും. മൂന്നു മാസത്തെ പെൻഷനിൽ നിന്ന് ഒരു മാസത്തെ പെൻഷൻ തുക ജൂൺ എട്ടുമുതൽ വിതരണം ചെയ്യുന്നതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു.

ഇതിനു ശേഷം ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് കുടിശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. നേരത്തെ മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്തിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു. സംസ്ഥാനത്തെ 64 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →