റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡിലൂടെ നടന്ന് പോകവെ കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

May 30, 2023 - 7:09 am

കൽപ്പറ്റ: വയനാട്ടിൽ വാഹനാപകടത്തിൽ മധ്യവയസ്‌കന് ദാരുണാന്ത്യം. പനമരം-മാനന്തവാടി റൂട്ടിലെ കൈതക്കലിൽ ആണ് അപകടം നടന്നത്. കൈതക്കൽ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ ബാബു (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെ കൈതക്കൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ബാബു റോഡിലൂടെ നടന്നു പോകവെ പനമരം ഭാഗത്തുനിന്നെത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

താരതമ്യേന നല്ല വാഹനത്തിരക്കുള്ളതും വീതി കുറഞ്ഞതുമായി റൂട്ടാണ് പനമരം-മാനന്തവാടി സംസ്ഥാന പാത. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പനമരം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *