തട്ടിയത് 1.47 ലക്ഷം കോടി: ബാങ്ക് വായ്പ തിരിച്ചടവില്‍ മനപൂര്‍വം വീഴ്ച വരുത്തുന്ന 2426 പേരുടെ വിവരങ്ങള്‍ പുറത്ത് വിട്ട് തൊഴിലാളി യൂണിയന്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയ്ക്കിടെ സാധാരണക്കാരന് ബാങ്ക് വായ്പകള്‍ അപ്രാപ്യമായിരിക്കെ, വായ്പാ തട്ടിപ്പുകാരുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍. ബാങ്ക് വായ്പ തിരിച്ചടവില്‍ മനപൂര്‍വം വീഴ്ച വരുത്തുന്ന 2426 പേരുടെ വിവരങ്ങളാണ് അസോസിയേഷന്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇവരെല്ലാം ചേര്‍ന്ന് 1.47 ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്തിരിക്കുന്നത്.

അതേസമയം, ഈ പണം ഉണ്ടായിരുന്നെങ്കില്‍ കൊവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ കുടിയേറ്റ തൊഴിലാളികളുടെ പട്ടിണി മാറുമായിരുന്നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഓരോ തൊഴിലാളിയ്ക്കും ലക്ഷങ്ങള്‍ വെറുതെ നല്‍കാമായിരുന്നുവെന്നാണ് തൃണമൂല്‍ എംപി ദെറഖ് ഒബ്രിയിന്‍ വ്യക്തമാക്കിയത്.

പഞ്ചാബ് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ മെഹുല്‍ ചോസ്‌കിയാണ് ലിസ്റ്റിലെ ആദ്യ സ്ഥാനത്തുള്ളത്. 4644 കോടിയാണ് ഇയാള്‍ തട്ടിയിട്ടുള്ളത്. എബിജി ഷിപ്പിയാര്‍ഡ് കമ്പനി 1875 കോടി രൂപ വായ്പയായി എടുത്തിട്ടുണ്ട്. സ്വകാര്യ കമ്പനികളും ഉടമകളും തെറ്റിദ്ധരിപ്പിച്ച് വായ്പ എടുത്ത് പറ്റിക്കുന്നതാണ് പൊതുമേഖലാ ബാങ്കുകള്‍ ഇന്ന് നേരിടുന്ന യഥാര്‍ഥ പ്രതിസന്ധിയെന്നും അസോസിയേഷന്‍ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →