റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകം ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നു, രാഹുല്‍ വിഷയത്തില്‍ തരൂര്‍

March 25, 2023 - 10:20 pm

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാന്‍ കേന്ദ്രം ശ്രമിച്ചപ്പോള്‍ ലോകം ഇന്ത്യയുടെ ശബ്ദം കേള്‍ക്കുകയാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എം.പി. ആഗോളമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വാര്‍ത്ത ചര്‍ച്ചയായത് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ പ്രതികരണം. വിദേശമാധ്യമങ്ങളില്‍ രാഹുലിനെ അയോഗ്യനാക്കിയ വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു ട്വീറ്റ്.

അവര്‍ ഒരു ശബ്ദം നിശബ്ദമാക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ലോകത്തിന്റെ ഒരോ കോണിലും ഇന്ത്യയുടെ ശബ്ദം കേള്‍ക്കുകയാണ്’, ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഗാര്‍ഡിയന്‍ ഓസ്ട്രേലിയ, ദി ന്യൂയോര്‍ക്ക് ടൈംസ്, ദി വാഷിങ്ടണ്‍ പോസ്റ്റ്, ടെലിമുന്‍ഡോ, അഷ്റാഖ് ന്യൂസ്, സി.എന്‍.എന്‍. ബ്രസീല്‍, ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമൈന്‍ സെയ്തൂങ്, ആര്‍.എഫ്.ഐ, ബി.ബി.സി. എന്നീ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടാണ് ശശി തരൂര്‍ പങ്കുവെച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *