റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളളക്കേസും കയ്യൂക്കും കൊണ്ട്‌ പ്രിഷേധങ്ങളെ തകര്‍ക്കാനാവില്ലെന്ന്‌ പ്രതിപക്ഷ എംഎല്‍എമാര്‍

March 17, 2023 - 9:41 am

തിരുവനന്തപുരം : കളളക്കേസും കയ്യൂക്കും കൊണ്ട്‌ പ്രതിഷേധങ്ങളെ തകര്‍ക്കാനാവില്ലെന്ന്‌ പ്രതിപക്ഷ എംഎല്‍എ മാരായ അനൂപ്‌ ജേക്കബ്ബ്‌, റോജി എംജോണ്‍, അന്‍വര്‍ സാദത്ത്‌, ഐസി ബാലകൃഷ്‌ണന്‍, പികെ ബഷീര്‍ കെ.കെ.രമ, ഉമ തോമസ്‌, എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. നിയമസഭയിലെ സംഘര്‍ഷത്തില്‍ വാച്ച്‌ ആന്റ്‌ വാര്‍ഡിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

സ്‌പീക്കര്‍ തുടര്‍ച്ചയായി അടിയന്തിര പ്രമേയ നോട്ടീസിന്‌ അനുമതി നിഷേധിക്കുന്ന സാഹചര്യത്തിലാണ്‌ നിയമസഭാ സമുച്ചയത്തിലെ സ്‌പീക്കറുടെ ഓഫീസിനുമുന്നില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിക്കാന്‍ പ്രതിപക്ഷ എംഎല്‍എ മാര്‍ തീരുമാനിച്ചതെന്ന്‌ പ്രസ്‌താവനയില്‍ പറയുന്നു. സ്‌പീക്കറെ തടയില്ലെന്നും സ്‌പീക്കറുടെ ഓഫീസിലേക്ക്‌ തളളിക്കയറില്ലെന്നും ഉറപ്പുനല്‍കിയിട്ടും യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധിച്ച എംഎല്‍എ മാര്‍ക്കെതിരെ ബലപ്രയോഗം നടത്താനാണ്‌ വാച്ച്‌ ആന്റ്‌ വാര്‍ഡ്‌ ശ്രമിച്ചത്‌.

നിയമസഭിലെ ഏറ്റവും മുതിര്‍ന്ന അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനോട്‌ ഡെപ്യൂട്ടി ചീപ്‌ മാര്‍ഷല്‍ അപമര്യാദയായി പെരുമാറുകയും തളളിമാറ്റുകയും ചെയ്‌തു. ഇതിനെ മറ്റ്‌ എംഎല്‍എമാര്‍ചോദ്യം ചെയ്‌തു. സിപിഎം എംഎല്‍എമാരായ എച്ച്‌ സലാം, സച്ചിന്‍ദേ്‌, ഐ.ബി.സതീഷ്‌, ആന്‍സലന്‍ എന്നിവര്‍ പാഞ്ഞടുത്തു. സലാം, സച്ചിന്‍ദേവ്‌ എന്നിവരുടെ ആക്രമണത്തില്‍ താഴെവീണ സനീഷ്‌കുമാര്‍ ജോസഫിനെ ഡെപ്യൂട്ടി ചീഫ്‌മാര്‍ഷല്‍ ബൂട്ടിട്ട കാലുകൊണ്ട്‌ ചവിട്ടുകയും മറ്റു വാച്ച്‌ ആന്റ്‌ വാര്‍ഡുകള്‍ അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്‌തു.

ബോധരഹിതനായ സതീഷ്‌കുമാറിനെ ആശുപത്രിയിലേക്ക്‌ മാറ്റുന്നതിനിടെ കെ.കെ.രമയുടെ കൈ പിന്നിലേക്കു പിടിച്ചുവച്ച്‌ വാച്ച്‌ ആന്റ്‌ വാര്‍ഡ്‌ ഉദ്യോഗസ്ഥര്‍ വലിച്ചിഴക്കുകയും ആക്രമിക്കുകയും ചെയ്‌തു. സിപിഎമ്മി നൊപ്പം ചേര്‍ന്ന്‌ ഗൂാലോചന നടത്തി പാര്‍ട്ടി ഗുണ്ടകളേപ്പോലെയാണ്‌ ഡെപ്യൂട്ടി ചീഫ്‌ മാര്‍ഷലും വാച്ച്‌ ആന്റ്‌ വാര്‍ഡും പെരുമാറിയത്‌. സിപിഎം എംഎല്‍എമാരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

ആക്രമണത്തില്‍ കയ്യൊടിഞ്ഞ കെകെ രമ ബുധനാഴ്‌ച തന്നെ പോലീസ്‌ മേധാവിക്കു പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. രാത്രി വൈകിയാണ്‌ സനീകുമാര്‍ ജോസഫിന്റെ മൊഴി രേഖപ്പെടുത്തിയത്‌. ഡെപ്യൂട്ടി ചീഫ്‌ മാര്‍ഷലിന്റെയും വനിത വാച്ച്‌ ആന്റ്‌ വാര്‍ഡിന്റെയും പരാതി എഴുതി വാങ്ങി അവരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ്‌ കാട്ടിയ തിടുക്കം പരിക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന എംഎല്‍മാരുടെ കാര്യത്തില്‍ ഉണ്ടായില്ല. ആക്രമണത്തിന്‌ ഇരയായ എംഎല്‍എമാര്‍ നല്‍കിയ പരാതിയില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമാണ്‌ ചേര്‍ത്തിരിക്കുന്നത്‌.

അതേസമയം എംഎല്‍എമാര്‍ക്കെതിരെ ഡപ്യൂട്ടി ചീഫ്‌ മാര്‍ഷലും വാച്ച്‌ ആന്റ്‌ വാര്‍ഡും നല്‍കിയ പരാതികളില്‍ ജാമ്യം ഇല്ലാത്ത വകുപ്പുകളാണ്‌ ചുമത്തിയത്‌. പ്രതിപക്ഷത്തിന്റെ നിയമസഭയിലെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനൊപ്പം പോലീസും നീതിനിഷേധത്തിന്‌ കൂട്ടുനില്‍ക്കുകയാണ്‌. ജനാധിപത്യ സംവിധാനത്തില്‍ ഇത്‌ അംഗീകരിക്കാനാവില്ലെന്നും പ്രസ്‌താവനയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *