‘നങ്ക മക്ക’ ഗോത്ര ഫെസ്റ്റ്

മാനന്തവാടി : മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗോത്ര ഫെസ്റ്റ് 2023 ഫെബ്രുവരി മാസം 25ന്. മാനന്തവാടി ഉപജില്ലക്ക് കീഴിലെ 35 ഓളം വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.   ‘നങ്ക മക്ക’ എന്ന പേരിൽ നഗരസഭ സംഘടിപ്പിക്കുന്ന ഗോത്ര ഫെസ്റ്റ് ഒരുപക്ഷെ കേരളത്തിൽ തന്നെ ആദ്യാമായിട്ടാണെന്ന് പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. ഉപജില്ലയ്ക്ക് കീഴിലെ വിവിധ വിദ്യാലയങ്ങളിൽ ഇതിനോടകം തന്നെ ഫെസ്റ്റുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. അവയിൽ നിന്നും മികച്ചവ മാത്രം തിരഞ്ഞെടുത്താണ് നഗരസഭ ഗോത്ര ഫെസ്റ്റിൽ അവതരിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →