കൊറോണ ഭേദമായതിനു തൊട്ടുപിന്നാലെ കോഴിക്കോട്ട് യുവാവ് മരിച്ചത് ഞെട്ടലായി

കോഴിക്കോട്: കോഴിക്കോട്ട് കൊവിഡ് ഭേദമായതിന് പിന്നാലെ യുവാവ് മരിച്ചു. നന്മണ്ട സ്വദേശി സിജിലേഷ് (33) ആണ് മരിച്ചത്. ബംഗളൂരുവില്‍നിന്ന് കൊറോണ ബാധിച്ച സിജിലേഷ് നാട്ടിലെത്തിയത് ജൂണ്‍ 17നായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ ആരംഭിച്ചു. രോഗം ഭേദമായെങ്കിലും കൊവിഡിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലം സിജിലേഷിന്റെ ആരോഗ്യനില വഷളായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കടുത്ത ശ്വാസതടസ്സം മൂലം കഴിഞ്ഞദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →