ട്രെയിനില്‍ കടത്തിയ ഒരുകോടി പിടികൂടി

പാലക്കാട്: രേഖകള്‍ ഇല്ലാതെ ട്രെയിനില്‍ കടത്തിയ ഒരുകോടിനാലു ലക്ഷം രൂപ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ പിടികൂടി. പണം കടത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ ബാലകൃഷ്ണന്‍ (58), ഗണേശന്‍ (48) എന്നിവരെ ആര്‍.പി.എഫ്. അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍നിന്നു ഐലന്‍ഡ് എക്‌സ്പ്രസില്‍ കായംകുളത്തേക്ക് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത ഇവരുടെ അടിവസ്ത്രത്തില്‍ പ്രത്യേക തുണിസഞ്ചി തയ്യാറാക്കി അതിലാണ് പണം ഒളിപ്പിച്ചിരുന്നത്. പാലക്കാട് ആര്‍.പി.എഫ്. കമാണ്ടന്റ് അനില്‍കുമാര്‍ നായരുടെ നിര്‍ദേശപ്രകാരം ആര്‍.പി.എഫ്്. സി.ഐ. സൂരജ് എസ്. കുമാര്‍, എസ്.ഐ. യു. രമേഷ്, എ.എസ്.ഐമാരായ സജി അഗസ്സിന്‍, ഷാജുകുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →