റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകനെതിരേ പൊതുതാല്‍പര്യ ഹര്‍ജി

February 4, 2023 - 8:39 pm

ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകനെതിരേ പൊതുതാല്‍പര്യ ഹര്‍ജി

ന്യൂഡല്‍ഹി: അദാനി വിവാദത്തില്‍ അമേരിക്കന്‍ ഗവേഷണസ്ഥാപനമായ ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ച് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സണെതിരേ സുപ്രീം കോടതിയില്‍ പരാതി. അദാനി ഗ്രൂപ്പിന്റെ അനുബന്ധ ഓഹരി വില്‍പന (എഫ്.പി.ഒ) യ്ക്കു തൊട്ടുമുമ്പ് കെട്ടിച്ചമച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് പരാതി. അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ആന്‍ഡേഴ്‌സണും ഇന്ത്യന്‍ കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ജനുവരി 25 ന് അദാനി ഗ്രൂപ്പിനെതിരേ ചമയ്ക്കപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഗ്രൂപ്പിന്റെ യശസിന് ദോഷകരമായ വിവരങ്ങളാണ് ഇതിലൂടെ പുറത്തുന്നത്. ഇത് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിക്ക് ഇടയാക്കി. ഈ അവസരം വിനിയോഗിച്ച് ഊഹക്കച്ചവടക്കാര്‍ ശതകോടികളുടെ ലാഭമാണ് കൊയ്തത്. ഇതില്‍ സാധാരണക്കാരായ ഇന്ത്യന്‍ നിക്ഷേപകര്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും പരാതി ചൂണ്ടിക്കാണിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *