നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

പൊന്‍കുന്നം: മാന്തറ പള്ളിക്കു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ചു മറിഞ്ഞു പൊന്‍കുന്നം മഞ്ഞാവ് തൊമ്മിത്താഴെ പി.ടി. രതീഷ്(39) മരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു ചിറ്റാട്ട് ഷാപ്പുപടിക്കു സമീപമായിരുന്നു അപകടം. മറിഞ്ഞ ഓട്ടോക്കടിയില്‍ രതീഷ് പെടുകയായിരുന്നു. അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രതീഷ് മരിച്ചു. പെയിന്റിങ് തൊഴിലാളിയാണ് അദ്ദേഹം. പൊന്‍കുന്നം പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പി.ടി.തങ്കപ്പന്റെയും രാജമ്മയുടെയും മകനാണു രതീഷ്. ഭാര്യ: ആശ. മക്കള്‍: അഭിനവ്, അഭിഷേക്, അമയ (മൂവരും പൊന്‍കുന്നം എസ്.ഡി.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →