തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ ജി-20 അധ്യക്ഷസ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിലാണ് ബി.ബി.സി. ഡോക്യുമെന്ററി പുറത്തുവന്നതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപം സംബന്ധിച്ച് സുപ്രീംകോടതി നേരത്തേ വിധി പറഞ്ഞിട്ടുണ്ട്. അതിനേക്കാള്‍ പ്രാധാന്യമാണ് ചിലര്‍ ബി.ബി.സി. ഡോക്യുമെന്ററിക്കു നല്‍കുന്നതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യം സംരക്ഷിക്കാന്‍ കഴിയാതെ ഇന്ത്യ പല കഷണങ്ങളായി ചിതറുമെന്ന് പണ്ട് പ്രവചിച്ചവരാണ് ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും ഇന്ത്യ ഒന്നല്ലെന്നും ഇപ്പോള്‍ പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ത്യ മുന്നേറുമ്പോള്‍ അവര്‍ക്കു നിരാശ ഉണ്ടാകും. നമ്മുടെ നാട്ടിലെ ചിലരുടെ കാഴ്ചപ്പാടുകളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. അവര്‍ വിദേശ മാധ്യമത്തിന്റെ അഭിപ്രായത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ബ്രിട്ടന്‍ ഒരുകാലത്ത് നമ്മളെ അടക്കി ഭരിച്ചിരുന്നവരാണെന്ന് ഓര്‍ക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.