അട്ടപ്പാടി ആനക്കട്ടിയിൽ ഭീതി പടർത്തി ഒറ്റയാന്റെ ആക്രമണം

പാലക്കാട്: അട്ടപ്പാടി ആനക്കട്ടിയിൽ വഴിയാത്രക്കാരെ ആന ആക്രമിച്ചു. ആർക്കും പരിക്കുകളില്ല. നിലവിൽ വനപാലകരെത്തി ആനയെ തുരത്തി കാട്ടിലേക്ക് കയറ്റിയിട്ടുണ്ട്. 2023 ജനുവരി 7 ശനിയാഴ്ച രാവിലെയാണ് സംഭവം.

തമിഴ്‌നാടിന്റെ ഭാഗമായുള്ള പ്രദേശമാണ്‌ ആനക്കട്ടി. അട്ടപ്പാടിയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള പ്രധാന പാതയിലാണ് ഒറ്റയാൻ അക്രമണം നടത്തിയത്. മൊബൈലിൽ ആനയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരെയും ആന ആക്രമിച്ചു. പ്രദേശത്ത് ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു എന്ന പരാതിയും പ്രദേശവാസികൾക്കുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →