മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി അവതരിപ്പിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും മുസ്ലിം ലീഗ് നേതൃത്വം. അവതരണത്തിന് പിന്നിലുള്ളവരുടെ മനസിന്റെ വക്രതയാണ് ദൃശ്യാവിഷ്‌കാരത്തിലൂടെ തെളിയുന്നതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബന്ധപ്പെട്ടവര്‍ക്ക് അത് തിരിച്ചറിയാനാകാത്തതും പ്രശ്‌നം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം വേഷധാരിയെ തീവ്രവാദിയായി അവതരിപ്പിച്ചത് തെറ്റ്: മുസ്ലിം ലീഗ്
