തൃക്കൊടിത്താനം: ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിനു ദാരുണാന്ത്യം. തൃക്കൊടിത്താനം കുമരംകേരിയില്‍ പരേതനായ പി.പി. സേവ്യറിന്റെ മകന്‍ എബിന്‍ സേവ്യറാണ് (എബീസ്-37) മരണമടഞ്ഞത്. നാലിനു രാത്രി പത്തരയോടെ തൃക്കൊടിത്താനം പാടത്തുംകുഴിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നു കൊക്കോട്ടുചിറയിലേ വീട്ടിലേക്കു നടന്നുവരുമ്പോഴായിരുന്നു അപകടം. എതിരേ ലോറി വരുന്നതു കണ്ടു വശത്തേക്കു മാറിനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍ തെറ്റി ലോറിയുടെ പിന്‍ചക്രത്തിനടിയിലേക്കു വീഴുകയായിരുന്നു. പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം എബിന്‍ മരണമടഞ്ഞു. കഴുത്തിനു മുകളിലുള്ള ഭാഗം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകടം നടന്ന സ്ഥലത്തിനു സമീപത്തെ വീട്ടില്‍ വിവാഹച്ചടങ്ങിനെത്തിയവര്‍ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ഉടന്‍തന്നെ എബിനെ ആംബുലര്‍സില്‍ ചങ്ങനാശേരിയിലെ ആശുപത്രിയിലെത്തിച്ചു. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.സംസ്‌കാരം ഇന്നു രാവിലെ പത്തിനു തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോനാ പള്ളി സെമിത്തേരിയില്‍. മാതാവ് മോളിമ്മ സേവ്യര്‍, സഹോദരങ്ങള്‍: ബോസ് ടി. സേവ്യര്‍, മോബി സേവ്യര്‍
കാല്‍ തെറ്റി ലോറിക്കടിയിലേക്ക്: യുവാവിന് ദാരുണാന്ത്യം
