അയ്യപ്പഭക്തരെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍

ആലപ്പുഴ: അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച വാഹനത്തിന് നേരേ ആലപ്പുഴയില്‍ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗുരുമന്ദിരം വാര്‍ഡില്‍ കന്നിട്ടവെളിയില്‍ അര്‍ജുന്‍ വിഷ്ണുവിനെ (26) അറസ്റ്റ്‌ ചെയ്തു. ബുധനാഴ്ച രാത്രി 10ന് കളര്‍കോട് ജങ്ഷനിലായിരുന്നു സംഭവം. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകള്‍ അലീന, ബന്ധു വൃന്ദാവന എന്നിവര്‍ക്കാണ് അര്‍ജുന്‍ വിഷ്ണുവിന്റെ അക്രമണത്തില്‍ പരുക്കേറ്റത്.

ശബരിമലദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒന്‍പത് കുട്ടികള്‍ ഉള്‍പ്പടെ 39 പേരടങ്ങുന്നതായിരുന്നു സംഘം ചായകുടിക്കുന്നതിനായി കളര്‍കോട് ജങ്ഷനില്‍ വാഹനം നിര്‍ത്തി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വിഷ്ണുവിന്റെ െബെക്കിന് സമീപത്ത് നിന്നും ഫോട്ടോ എടുത്തു. ഇത് കണ്ട വിഷ്ണു തന്റെയും കൂടെയുള്ള യുവതിയുടെയും ചിത്രമാണ് പകര്‍ത്തുന്നതെന്ന് ആക്രോശിച്ച് കുട്ടികളെ തള്ളിയിടുകയായിരുന്നു. വീഴ്ചയാല്‍ കുട്ടികളുടെ െകെകള്‍ക്കു പരുക്കേറ്റു.
ഇതു തീര്‍ഥാടകരും യുവാവും തമ്മില്‍ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമായതായി പോലീസ് പറഞ്ഞു. സംഘര്‍ഷത്തില്‍ യുവാവിനും മര്‍ദനമേറ്റതായി പോലീസ് പറയുന്നു. മടങ്ങിപ്പോയ യുവാവ് െകെക്കോടാലിയുമായി എത്തി തീര്‍ഥാടകരുടെ ബസിന്റെ വാതില്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത ശേഷം കടന്നുകളയുകയായിരുന്നു. തീര്‍ഥടകരുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് നഗരപരിധിയില്‍ നിന്നുതന്നെ അര്‍ജുന്‍ പിടിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →