റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാറിനടിയില്‍പ്പെട്ട് ഇരുപതുകാരി കൊല്ലപ്പെട്ട സംഭവം : പ്രതികളില്‍ ബിജെപി നേതാവും, റിപ്പോര്‍ട്ട് തേടി അമിത് ഷാ

January 3, 2023 - 8:39 am

ന്യൂഡല്‍ഹി: കാറിനടിയില്‍പ്പെട്ട് ഇരുപതുകാരി 12 കിലോമീറ്ററോളം റോഡില്‍ വലിച്ചിഴക്കപ്പെട്ട് ദാരുണമായി മരിച്ച സംഭവത്തിലെ പ്രതികളില്‍ ബിജെപി നേതാവും. കേസിലെ അഞ്ച് പ്രതികളില്‍ ഒരാളായ മനോജ് മിത്തല്‍ (27) ഡല്‍ഹി മംഗോല്‍പുരി ഏരിയയിലെ ബിജെപി നേതാവാണ്. മംഗോല്‍പുരിയിലെ 42-ാം വാര്‍ഡില്‍ കോ-കണ്‍വീനറാണ് മനോജ് മിത്തല്‍.സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസ് കമ്മിഷണറോട് വിശദമായ റിപ്പോര്‍ട്ട് തേടി. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമ്മിഷണര്‍ ശാലിനി സിങ്ങിനോട് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു.മനോജ് മിത്തല്‍ കേസില്‍ പ്രതിയായതിന് പിന്നാലെ ബിജെപിക്കെതിരെ എഎപി രംഗത്തുവന്നു. വിഷയത്തില്‍ വേണ്ട ഗൗരവം കാണിക്കുന്നില്ലെന്നാരോപിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്സേനക്ക് നേരെയും പ്രതിഷേധം നടന്നു. എഎപി പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് സിവില്‍ ലൈനിലുള്ള വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *