കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ ലാപ്ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ബി.ടെക് , എം.ടെക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ് സി ആന്റ് എഎച്ച്, എംഡിഎസ്, എംഡി, ബിഎച്ച്എംഎസ്, പിജി ആയുർവേദ, പിജി ഹോമിയോ, എംവിഎസ് സി ആന്റ് എഎച്ച് എന്നീ കോഴ്സുകളിൽ കേന്ദ്ര/സംസ്ഥാന എൻട്രൻസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സർക്കാർ/സർക്കാർ അംഗീകൃത കോളേജുകളിൽ 2022-23 വർഷം ഒന്നാം വർഷം പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഡിസംബർ 30ന് മുമ്പായി ജില്ല വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ സമർപ്പിക്കണം. അയക്കേണ്ട വിലാസം:ജില്ല വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, അശോക് നഗർ, കാഞ്ഞാണി റോഡ്, അയ്യന്തോൾ പി.ഒ, തൃശൂർ-3. നിശ്ചിത തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല ഫോൺ: 0487 2364900




