യാത്രക്കാർക്ക് ഭീഷണിയാണിയായി റോഡിന് നടുവിൽ ​ഗർത്തം

പറവൂർ : പറവൂരിൽ പി.ഡബ്ലിയു.ഡി റോഡിന് നടുവിൽ ഗർത്തം രൂപപ്പെട്ടു. പറവൂർ ചേന്ദമംഗലം മെയിൻ റോഡിലാണ് ഗർത്തം രൂപപ്പെട്ടത്. വ്യാസം കുറഞ്ഞ കുഴിയാണെങ്കിലും ഏതാണ്ട് മൂന്നടിയിലേറെ താഴ്ച്ചയുണ്ട്. കാൽനടയാത്രക്കാർക്ക് പോലും വലിയ ഭീഷണിയാണിതെന്ന് യാത്രക്കാർ പറയുന്നു.

ഭൂമിക്കടിയിൽ നിന്നും മണ്ണ് ഒഴുകി പോയി ടാറിങ് പ്രതലത്തിനടിയിൽ പൊള്ളയായതാകാം കുഴി രൂപപ്പെടാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പരിശോധനകൾ നടത്തിയാൽ മാത്രമേ എന്താണ് കുഴി രൂപപ്പെടാനുള്ള പ്രധാന കാരണമെന്ന് കണ്ടെത്താനാവൂ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →