കറന്‍സി ഉപയോഗം റെക്കോഡ് ഉയരത്തില്‍

ന്യൂഡല്‍ഹി: നോട്ട് നിരോധത്തിനു ശേഷം ആറു വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് കറന്‍സി ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 21ലെ കണക്കനുസരിച്ച് പൊതുജനങ്ങളുടെ കൈവശമുള്ള കറന്‍സിയുടെ മൂല്യം 30.88 ലക്ഷം കോടി രൂപയുടേതായി ഉയര്‍ന്നു. 2016 നവംബര്‍ നാലിനെ അപേക്ഷിച്ച് 71.84 ശതമാനം വര്‍ധനയാണിത്. അന്ന് 17.7 ലക്ഷം കോടിയുടെ കറന്‍സിയാണ് പ്രചാരത്തിലുണ്ടായിരുന്നത്. 2016 നവംബര്‍ എട്ടിനാണ് മോദി സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. അഴിമതിയും കള്ളപ്പണവും തടയുക എന്നതിനൊപ്പം കറന്‍സി ഉപയോഗം കുറയ്ക്കുക എന്നതും നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായിരുന്നു.ഡിജിറ്റല്‍ പേയ്മെന്റ് ജനകീയമായിട്ടും കറന്‍സി ഉപയോഗം ഉയരുകയാണെന്നു ആര്‍.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →