ബെര്‍ലിന്‍: ജര്‍മനിയുടെ ഫോര്‍വേഡ് ടിമോ വെര്‍ണര്‍ ലോകകപ്പ് ഫുട്ബോളിനില്ല. ബുണ്ടസ് ലിഗ ക്ലബ് ആര്‍.ബി. ലീപ്സിഗിനു വേണ്ടി കളിക്കുന്നതിനിടെ ഇടതുകാല്‍മുട്ടിനു പരുക്കേറ്റതോടെയാണു വെര്‍ണറുടെയും ജര്‍മനിയുടെയും ലോകകപ്പ് പ്രതീക്ഷകള്‍ക്കു തിരിച്ചടിയായത്.
ഷാക്തര്‍ ഡോണറ്റ്സ്‌കിനെതിരേ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണു വെര്‍ണറിനു പരുക്കേറ്റത്. നടക്കാന്‍ ബുദ്ധിമുട്ടിയ താരത്തെ സ്ട്രക്ചറിലാണു കൊണ്ടു പോയത്. മുട്ടിലെ സ്നായുക്കള്‍ക്കു ക്ഷതമേറ്റതായാണു വൈദ്യ പരിശോധനയില്‍ വ്യക്തമായി. വെര്‍ണറിനു ലോകകപ്പില്‍ മാത്രമല്ല സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കാനാകില്ലെന്നാണു സൂചന. താരത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും. 26 വയസുകാരനായ വെര്‍ണര്‍ ജര്‍മനിക്കായി 55 മത്സരങ്ങളിലായി 24 ഗോളുകളടിച്ചു. 2018 ലോകകപ്പിലും 2020 ലെ യൂറോ കപ്പിലും കളിച്ചു.
ഫ്രാന്‍സിന്റെ പോള്‍ പോഗ്ബ, എന്‍ഗോള കാന്റെ, ബൗബാകര്‍ കാമാര എന്നിവര്‍ പരുക്കു മൂലം ലോകകപ്പില്‍ കളിക്കുന്നില്ല. ഇം ണ്ടിന്റെ റീസ് ജെയിംസ്, പോര്‍ചുഗലിന്റെ ഡീഗോ ജോട്ട, പെഡ്രോ നെറ്റോ, മെക്സിക്കോയുടെ ജീസസ് കോറോണ, ബ്രസീലിന്റെ ആര്‍തുര്‍ മെലോ എന്നിവരും പുറത്താണ്.

