കൂമൻ നവംബർ 4 ന് തിയേറ്ററിൽ എത്തും

അനന്യ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങി ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആസിഫ് അലി നായകനായെത്തുന്ന കൂമൻ നവംബർ 4 ന് തിയേറ്ററിലെത്തും.

വ്യത്യസ്ത സ്വഭാവത്തിലുള്ള ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് കെആർ കൃഷ്ണകുമാറാണ് .ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിച്ചു. വിഷ്ണു ശ്യാം ആണ് സംഗീതം. വി. എസ് വിനായകിന്റേതാണ് എഡിറ്റിംഗ്.

രഞ്ജി പണിക്കര്‍, ബാബുരാജ് തുടങ്ങിയവര്‍ക്കൊപ്പം തമിഴില്‍ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടാകും. പൊള്ളാച്ചിയും മറയൂരുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകളാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →