നഴ്സിനെ പി.എച്ച്.സിയില്‍ കെട്ടിയിട്ട് കൂട്ടബലാല്‍സംഗത്തിനിരയാക്കി

റാഞ്ചി: ഛത്തീസ്ഗഡിലെ നഴ്സിനെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ (പി.എച്ച്.സി.) കെട്ടിയിട്ട് കൂട്ടബലാല്‍സംഗത്തിനിരയാക്കി. മഹേന്ദ്രഗഡ് ജില്ലയിലെ ചിപ്ച്ചിപി ഗ്രാമത്തിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 17 വയസുകാരനുള്‍പ്പടെ മൂന്നു പേരെ പോലീസ് പിടികൂടി. രക്ഷപ്പെട്ട ഒരു പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു. ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായും സംഭവം പോലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും നഴ്സ് പറഞ്ഞു. സംഭവ ദിവസം ഉച്ചകഴിഞ്ഞു മൂന്നിന് പി.എച്ച്.സിയില്‍ നഴ്സ് മാത്രമുള്ള സമയത്താണ് നാലംഗ സംഘം എത്തിയത്. ദീപാവലി പ്രമാണിച്ച് മറ്റു ജീവനക്കാര്‍ അവധിയിലായിരുന്നു. സെന്ററിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ നഴ്സിനെ പിടിച്ചു കിടത്തിയശേഷം െകെകാലുകള്‍ ബന്ധിക്കുകയും, ബലാല്‍സംഗത്തിനിരയാക്കുകയുമായിരുന്നു. സംഭവത്തിനുശേഷം വീട്ടിലെത്തിയ നഴ്സ് വിവരം ബന്ധുക്കളെ ധരിപ്പിക്കുകയും െധെര്യപുരസരം കേസ് കൊടുക്കാന്‍ മുന്നോട്ടുവരുകയുമായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഭൂപേഷ് ബാഗല്‍ നയിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരേ ബി.ജെ.പി. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഉള്‍പ്രദേശങ്ങളില്‍ ഒറ്റയ്ക്കു ജോലി നോക്കേണ്ടിവരുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →