റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ട്ടി കേഡര്‍മാരോട് സംസാരിക്കാനില്ല, മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്ഭവനിലേക്ക് വരാം- ഗവര്‍ണര്‍

October 24, 2022 - 5:11 pm

തിരുവനന്തപുരം: സര്‍വ്വകലാശാല വിസിമാരോട് രാജിവക്കാനുള്ള നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി. നടത്തിയ വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ട്ടി കേഡര്‍ ആളുകള്‍ ജേണലിസ്റ്റ് ആണെന്ന രീതിയില്‍ വന്നിരിക്കുന്നു. സംസാരിക്കാന്‍ ആവശ്യമുള്ളവര്‍ക്ക് രാജ് ഭവനിലേക്ക് വരാം.

നിങ്ങളില്‍ എത്ര പേര് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകരാണ് ചിലര്‍ മാധ്യമ പ്രവര്‍ത്തകര്‍ ആയി നടിക്കുന്നു. അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാന്‍ ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇല്ലാത്ത അധികാരംപ്രയോഗിക്കാമെന്ന് കരുതരുത്, വിസിമാരോട് രാജിവെക്കാന്‍ പറയാനോ പുറത്താക്കാനോ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *