റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എട്ടാമത്തെ ഭൂഖണ്ഡമായ സീലാന്‍ഡിയയുടെ മാപ്പും ആകൃതിയും പുറത്ത് വിട്ട് ഗവേഷകര്‍

June 29, 2020 - 2:26 pm

ന്യൂഡല്‍ഹി: നിലവിലുള്ള ഭൂഖണ്ഡങ്ങള്‍ക്ക് പുറമേ എട്ടാമത് ഒരു വന്‍കര കൂടി ലോകത്തുണ്ട്. സീലാന്‍ഡിയ എന്നാണ് ആ വന്‍കരയുടെ പേര് . ശാന്തസമുദ്രത്തിലെ ന്യൂസീലാന്റും ഓസ്ട്രലിയയും ഉള്‍പ്പെട്ട മേഖലയില്‍ ഒളിഞ്ഞിരിക്കുന്ന ഭൂഖണ്ഡമാണ് സീലാന്‍ഡിയ. നേരത്തെ തന്നെ കണ്ടെത്തിയ ഈ ഭൂഖണ്ഡത്തിന്റെ വലിപ്പം, ആകൃതി, മാപ്പ് എന്നിവ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍.
ഭൂഖണ്ഡത്തിന്റെ കൃത്യമായതും പൂര്‍ണ്ണവും കാലികവുമായ ഒരു ചിത്രം നല്‍കുന്നതിനാണ് ഈ മാപ്പുകള്‍ നിര്‍മ്മിച്ചതെന്ന് ഗവേഷണ സംഘത്തിലെ നിക്ക് മോര്‍ട്ടിമര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. മോര്‍ട്ടിമറും കൂട്ടരും സീലാന്‍ഡിയ സമുദ്രനിരപ്പിന്റെ ആകൃതിയും ആഴവും ടെക്‌റ്റോണിക് പ്രൊഫൈലും മാപ്പ് ചെയ്തിട്ടുണ്ട്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളത്തിനടിയില്‍ മുങ്ങുന്നതിന് മുമ്പ് സിലാന്‍ഡിയ എങ്ങനെ ആയിരുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് മാപ്പിലുള്ളത്.

ശാന്തസമുദ്രത്തില്‍ ഓസ്ട്രലിയക്ക് കിഴക്കുള്ള പ്രദേശങ്ങളും ന്യൂസീലാന്‍ഡ്, ന്യൂ കാലിഡോണിയ പ്രദേശങ്ങളും ഉള്‍പ്പെട്ട മേഖലയാണ് സീലാന്‍ഡിയ ഭൂഖണ്ഡമായി പരിഗണിക്കുന്നത്. 49 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സീലാന്‍ഡിയഭൂമിയിലെ ഏറ്റവും ചെറുതും പ്രായം കുറഞ്ഞതും മെലിഞ്ഞതുമായ വന്‍കരയാണ്.ചുറ്റുമുള്ള കടലിന്റെ അടിത്തട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ സീലാന്‍ഡിയയുടെ ഭൂപടലം കട്ടികൂടിയതാണ്. 94 ശതമാനവും സമുദ്രത്തില്‍ മുങ്ങിക്കിടക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *