ബാങ്കോക്ക്: തായ്ലന്‍ഡിലെ പ്രീ-സ്‌കൂള്‍ ചൈല്‍ഡ് ഡേകെയര്‍ സെന്ററില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു.രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയായ നോങ് ബുവാ ലാംഫുവിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം തോക്കുധാരി രക്ഷപ്പെട്ടു.കുട്ടികളും മുതിര്‍ന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.