കൊല്‍ക്കത്ത സെപ്റ്റംബര്‍ 27: ലോക ടൂറിസ ദിനത്തില്‍ ഏവരെയും സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്ത് വെള്ളിയാഴ്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന് ലോകടൂറിസ ദിനമാണ്. ബംഗാളിലേക്ക് വരാനും അനുഭവിച്ചറിയാനും ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് മമത ട്വീറ്റ് ചെയ്തു.
ഹിമാലയ, കടല്‍, പശ്ചിമഞ്ചലിലെ ലാല്‍ മസ്തി, സുന്ദര്‍ബന്‍സിലെ കണ്ടല്‍വൃക്ഷങ്ങള്‍ എന്നിവ കണ്ട് ആസ്വദിക്കുക, ജീവിതകാലത്തേക്കുള്ള ഓര്‍മ്മകളാണ്- മമത കൂട്ടിച്ചേര്‍ത്തു.’ടൂറിസവും തൊഴിലും:-ഏവര്‍ക്കും മികച്ചൊരു ഭാവി’ എന്ന വിഷയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തവണ ആദ്യമായി ഇന്ത്യ ലോക ടൂറിസദിനത്തില്‍ ആതിഥേയത്വം വഹിക്കുന്നത്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27നാണ് ലോകടൂറിസ ദിനമായി ആഘോഷിക്കുന്നത്. വിനോദസഞ്ചാരത്തിന്‍റെ പ്രാധാന്യം സമൂഹത്തിനെ മനസ്സിലാക്കി കൊടുക്കാനാണ് ഈ ദിവസം.

