വിലക്ക് ഭീഷണിയുമായി ഐ.ഒ.സി.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ അന്ത്യശാസനം.ആഭ്യന്തര കലഹങ്ങളും കോടതി ഇടപെടലുകളും അവസാനിപ്പിച്ചില്ലെങ്കില്‍ വിലക്കുമെന്ന് ഐ.ഒ.സി. വ്യക്തമാക്കി. ഡിസംബറിനു മുമ്പ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഐ.ഒ.സി. വ്യക്തമാക്കി. സുപ്രീം കോടതി നിയോഗിച്ച താല്‍ക്കാലിക സമിതിയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ദൈനംദിന ഇടപാടുകള്‍ നടത്തുന്നത്.

സുപ്രീം കോടതി മുന്‍ ജഡ്ജി അനില്‍ ആര്‍. ദാവെ, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മിഷന്‍ എസ്.വൈ. ഖുറേഷി, മുന്‍ വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ഡല്‍ഹി ഹൈക്കോടതിയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണം താല്‍ക്കാലിക സമിതിയെ ഏല്‍പ്പിക്കാന്‍ മുന്‍കൈയെടുത്തത്. കോടതി ഇടപെട്ട് താല്‍ക്കാലിക സമിതിയെ വച്ചതോടെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയിരുന്നു. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് വരെ നഷ്ടമാകുമെന്ന സ്ഥിതി വന്നു. ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തിയതോടെയാണു വിലക്ക് മാറിയത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വിലക്ക് ലഭിക്കും മുമ്പ് ഐ.ഒ.സിയുമായി ചര്‍ച്ച നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →