തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ഇത്തവണ ഓണം അഡ്വാന്‍സ് ഇല്ല.അതതു വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഓണം അലവന്‍സും ബോണസും അഡ്വാന്‍സ് തുകയുമാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും നല്കിവന്നിരുന്നത്. ഇത്തവണ ഓണം അഡ്വാന്‍സ് തുക ഒഴിവാക്കിയാണ് ബോര്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്.സാമ്പത്തിക ബാധ്യതയുണ്ടാക്കാത്ത കാര്യമാണ് ഓണം അഡ്വാന്‍സെന്നും ജീവനക്കാരില്‍ നിന്നു തുല്യഗഡുക്കളായി തിരിച്ചുപിടിക്കുന്ന തുകയാണ് ഇതെന്നും ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ചൂണ്ടിക്കാട്ടി. അഡ്വാന്‍സ് നല്‍കാത്തതിനെ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് അപലപിച്ചു.
Last 12 Hours News




